കല്‍പറ്റ: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായതിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായതുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പ്രദേശം കനത്ത ജാഗ്രതയിലാണ്. തൊണ്ടര്‍നാട് പഞ്ചായതില്‍ യുഡിഎഫ് വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച തോമസിന്റെ കുടുംബത്തിലൊരാള്‍ക്ക് സര്‍കാര്‍ ജോലി നല്‍കണമെന്നാണ് യുഡിഎഫ് ഉയര്‍ത്തുന്ന ആവശ്യം.