തിരുവല്ല:കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലമുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി.തെങ്ങേലി പുതിരിക്കാട്ട് വീട്ടില്‍ രമണനാണ് വെട്ടേറ്റത്.
ഞായറാഴ്ച അര്‍ധരാത്രിയൊടെ നടന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ പൊലീസ് കേസേടുത്തു.മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വഴി തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.