X

വെള്ളക്കരം മിനിമം പത്തുരൂപ കൂടും; ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധന

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന എല്‍ഡിഎഫ് നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയാല്‍ മിനിമം പത്തുരൂപ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വര്‍ധന ഉണ്ടാവുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വെള്ളക്കരം കൂട്ടാനുള്ള തീരുമാനം ഉണ്ടായേക്കും.

വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് അംഗീകാരം നല്‍കിയത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നാണ് ജലവിഭവ വകുപ്പ് ശുപാര്‍ശ നല്‍കിയതെന്ന് ഇടതുമുന്നണി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

webdesk12: