X

വാക്‌സിന്‍ മുന്‍ഗണന പട്ടിക പുതുക്കി സര്‍ക്കാര്‍ : പുതുതായി 11 വിഭാഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസ്സുവരെയുള്ള വാക്‌സിന്‍ മുന്‍ഗണന പട്ടിക പുതുക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പുതുതായി 11 വിഭാഗങ്ങളെയാണ് പുതുതായി വാക്‌സിനേഷന്‍ മുന്‍ഗണാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

എഫ്‌സിഐയുടെ ഫീല്‍ഡ് സ്റ്റാഫ്,വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ് ,ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്,പോസ്റ്റല്‍ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ് മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്,പോര്‍ട്ട് സ്റ്റാഫ്,വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍ ,എച്ച്എസ്സി, വിഎച്ച്എസ്എസി ,എസ്എസ്എല്‍സി,
പരീക്ഷാ മൂല്യനിര്‍ണയ ക്യാംപില്‍ പോകുന്ന അധ്യാപകര്‍, എന്നിവരെയാണ് പുതുതായി വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

നേരത്തെ 32 വിഭാഗങ്ങളെ കോവിഡ് മുന്നണി  പോരാളികളായി പരിഗണിച്ച് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

 

 

 

Test User: