കൊല്ലം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ആറാം സ്ഥാനത്തേക്ക് താഴ്ന്നു. 18 സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഈ പട്ടികയില്‍ ഇതിന് മുന്‍പ് കേരളം രണ്ടാം സ്ഥാനത്തായിരുന്നു.
77.5 പോയിന്റ് നേടി കേരളത്തെ പിന്തള്ളി ഗുജറാത്ത് രണ്ടാം സ്ഥാനത്തും, 82 പോയിന്റോടെ തമിഴ്നാട് ഒന്നാം സ്ഥാനത്തെത്തി, മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും നാലാം സ്ഥാനത്ത് ഹിമാചല്‍പ്രദേശുമാണ്. തുല്യ പോയിന്റുകള്‍ നേടി മധ്യപ്രദേശും പശ്ചിമ ബംഗാളും അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
ഇതിനുപുറമെ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുവേണ്ടി നടത്തേണ്ടിയുരുന്ന ബോധവത്ക്കരണം, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പദ്ധതി നിര്‍വഹണം എന്നിവയിലും കേരളത്തിന്റെ പ്രകടനം മോശമായി.
വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള അഡ്ജുഡിക്കേഷന്‍ പൂര്‍ത്തികരിക്കല്‍, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ്ങ് കമ്മിറ്റി തീരുമാനങ്ങള്‍ യഥാക്രമം നടപ്പിലാക്കല്‍ എന്നിവയിലും സംസ്ഥാനത്തിന് മികവ് കാണിക്കാനായില്ല.