X

അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്‍റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി.ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ്.പി എം. പ്രദീപ് കുമാറിനാണ് മേല്‍നോട്ടച്ചുമതല. സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ ആന്‍ഡ് കാസര്‍ഗോഡ് യൂനിറ്റ് ഡി.വൈ.എസ്.പി ടി. മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍മാരായ ജി.ഗോപകുമാര്‍, എം.സജിത്ത്, ആര്‍.രാജേഷ് എന്നിവര്‍ അംഗങ്ങളായിരിക്കും.

webdesk12: