X

തില്ലങ്കേരിക്ക് എതിരായ പോസ്റ്റ്‌ പിന്‍വലിച്ച്‌ ഡി.വൈ.എഫ്.ഐ നേതാവ്

ആകാശ് തില്ലങ്കേരിക്ക് എതിരായ പോസ്റ്റ്‌ പിന്‍വലിച്ച്‌ ഡി.വൈ.എഫ്.ഐ നേതാവ്. മട്ടന്നൂര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ സരീഷ് ആണ് എഫ് ബി പോസ്റ്റ്‌ പിന്‍വലിച്ചത്. ഈ പോസ്റ്റിന്റെ കമന്റ് ആയിട്ടായിരുന്നു ആകാശ് സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയത്. ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ കമന്‍റ് ചര്‍ച്ചയായിരുന്നു.

സി.പി.എം നേത്യത്വത്തിന് നേരെ ഗുരുതര ആരോപണം ഉന്നയിക്കുന്നതായിരുന്നു തില്ലങ്കേരിയുടെ കമന്‍റ്. ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹരണ സ്ഥാപനങ്ങളില്‍ ജോലി നടപ്പാക്കിയവര്‍ക്ക് പട്ടിണിയും, പടിയടച്ച്‌ പിണ്ഠം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചത്. അഹ്വാനം നല്‍കിയവര്‍ കേസുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. പാര്‍ട്ടി സംരക്ഷിക്കാതിരുന്നപ്പോള്‍ ക്വട്ടേഷന്‍ അടക്കം മറ്റ്‌ വഴികള്‍ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാര്‍ട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടി വന്നത്.

പാര്‍ട്ടിയിലെ ഊതി വീര്‍പ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും തില്ലങ്കേരി ഭീഷണിപ്പെടുത്തി.ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സരീഷ് ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്.

webdesk12: