തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ത്യപ്തികരമെന്ന് ആരോഗ്യവിദഗ്ദര്‍. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യനില ത്യപ്തികരമാണെന്നും ആവശ്യമായ ചികിത്സകള്‍ ആരംഭിച്ചിട്ടുണ്ടെന്നും നെഫ്രോളജി വിഭാഗം മേധാവി ഡോ.മഞ്ജു തമ്ബി അറിയിച്ചു.ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മന്ത്രി മെഡിക്കല്‍ ബോര്‍ഡുമായി കൂടിക്കാഴ്ച നടത്തി.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബം സര്‍ക്കാര്‍ സഹായങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.ന്യൂമോണിയയും പനിയും ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും. മെഡിക്കല്‍ ഐസിയുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.