തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു.ട്രിപ്പിൾ ലോക്കഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആവും ഉണ്ടാവുക. കഴിഞ്ഞ അവലോകനയോഗത്തിൽ ഞായറാഴ്ചയിലെ ലോക്ക്ഡൗൺ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു
സ്വാതന്ത്ര്യ ദിനത്തിലും ഓണത്തിനും ഞായറാഴ്ചയിലെ ലോക്ഡോൺ ഒഴിവാക്കിയിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ചയിലെ ലോക്ഡൗൺ തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം.