കല്പറ്റ: കുരുമുളക് പറിക്കാന്‍ 100 രൂപ കൂടുതല്‍ കൂലി ചോദിച്ച ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. വയനാട് അമ്ബലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദനമേറ്റത്.പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപക്ക് പകരം 700 രൂപ കൂലി ചോദിപ്പോള്‍ ഉടമയുടെ മകന്‍ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്.ഈമാസം 10ന് മഞ്ഞ സ്വദേശിയായ ദാമോദരന്റെ വീട്ടില്‍ കുരുമുളക് പറിക്കാന്‍ പണിക്ക് കൂലി കൂട്ടി തരണം എന്ന് പറഞ്ഞപ്പോള്‍ വാക്ക് തര്‍ക്കം ഉണ്ടായി. ദാമോദരന്റെ മകന്‍ അരുണ്‍ ക്രൂരമായി മര്‍ദിച്ചപ്പോള്‍ നിലത്ത് വീണു. ആ സമയത്ത് മുഖത്ത് ആഞ്ഞടിച്ചു. കവിളില്‍ ചിവിട്ടി. മൂന്ന് പല്ല് പോയി.
ചുണ്ട് പൊട്ടി, താടി എല്ല് പൊട്ടി. വലത് കാല് മുട്ടിലും പരിക്ക് പറ്റി രണ്ട് കണ്ണിലും പരിക്ക് ഉണ്ട് ബോധമില്ലാതെ നിലത്ത് വീണു. ബോധം തെളിഞ്ഞപ്പോള്‍ ശരീരത്തിലെ പരിക്കും വേദനയും കൊണ്ട് വീട്ടില്‍ വരാന്‍ കഴിയാത്തതിനാല്‍ റോഡിന്റെ സൈഡില്‍ ഒരു രാത്രി കിടന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ സമീപ വാസികളും ചേര്‍ന്ന് ഭക്ഷണവും വെള്ളവും നല്‍കി. എന്താണെന്ന് ചോദിച്ചപ്പോള്‍ മര്‍ദിച്ച കാര്യം പറഞ്ഞത്. ആ സമയത്ത് ആശുപത്രി പോകാന്‍ പറഞ്ഞപ്പോള്‍ എണീക്കാന്‍ വയ്യാ എന്ന് പറയുകയും ചെയ്തു.തിങ്കള്‍ ആഴ്ച രാവിലെ ആണ് എസ്.ടി പ്രമോട്ടര്‍മാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ ബാബുവിന് കാണാന്‍ മുതലാളിയും അരുണും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ബാബുവിനോട് പറഞ്ഞു കേസ് ആക്കരുതെന്ന് നിര്‍ദേശിച്ചു. കള്ള് കുടിച്ചു വീണതാണെന്ന് പറഞ്ഞാല്‍ മതി. 1000 രൂപയും നീട്ടി. ബാബു അത് വാങ്ങിയില്ല. തന്റെ പരിക്ക് ഡോക്ടറോട് പറഞ്ഞിട്ടുണ്ട് നിയമപരമായി മുന്നോട്ട് പോകുമെന്നും ബാബു മറുപടി നല്‍കി. ബാബിന്റെ ചികിത്സക്ക് മറ്റ് കാര്യങ്ങള്‍ എല്ലാ സഹായവും നല്‍കുമെന്ന് ട്രൈബല്‍ ഓഫീസര്‍ അറിയിച്ചു. അമ്ബലവയല്‍ നീര്‍ച്ചാല്‍ ഊരില്‍ മര്‍ദത്തിന് ഇരയായ ബാബുവിന്റെ വീട്ടില്‍ അമ്മിണി കെ.വയനാട് അടക്കമുള്ള ആദിവാസി സംഘടനാ പ്രവര്‍ത്തകരെത്തി. രാഷ്ട്രീയ പരമായും സാമ്ബത്തികമായും ഉന്നത സ്വാധീനമുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യത കൂടുതലാണെന്ന് അമ്മിണി മാധ്യമം ഓണ്‍ലൈനോട് പറഞ്ഞു.