തിരുവനന്തപുരം: സംസ്ഥാനത്ത് 144 കോടിരൂപയുടെ മരംമുറി കൊള്ള നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ഉത്തരവിന്റെ മറവില്‍ 2419 മരങ്ങളാണ് മുറിച്ചത്. ഇതില്‍ തേക്കും ഈട്ടിയും എല്ലാം ഉള്‍പ്പെടും.
എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം മുറി നടന്നിരിക്കുന്നത്. സംസ്ഥാനത്തിന്ര് വിവിധഭാഗങ്ങളില്‍ നിന്നുള്ള ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ മാരെ ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നത്.