X

ട്രഷറികളില്‍ കുത്തനെ ഫീസ് വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികള്‍ ഈടാക്കുന്ന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെര്‍മനന്റ് സ്റ്റാമ്പ് വെണ്ടര്‍മാരുടെ ലൈസന്‍സ് ഫീസ് മൂന്ന് വര്‍ഷത്തേക്ക് 1500ല്‍നിന്ന് 6000 രൂപയായി ഉയര്‍ത്തി. ഒരു വര്‍ഷത്തേക്ക് 750ല്‍നിന്ന് 3000 രൂപയായും താല്‍ക്കാലിക/സ്‌പെഷല്‍ വെണ്ടര്‍ ലൈസന്‍സ് ഫീസ് 500ല്‍നിന്ന് 2000 രൂപയായും ഉയര്‍ത്തി.

ട്രഷറി ബില്‍ ബുക്ക് നഷ്ടപ്പെട്ടാല്‍ ഓരോ ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാരില്‍നിന്നും (ഡി.ഡി.ഒ) വ്യക്തിഗത ബാധ്യതയായി ഈടാക്കുന്ന തുക 525ല്‍നിന്ന് 1000 ആയും സേവിങ്‌സ് ബാങ്ക് ചെക്ക് ബുക്ക്, പാസ് ബുക്ക് എന്നിവ നഷ്ടപ്പെട്ടാല്‍ അക്കൗണ്ട് ഉടമയില്‍നിന്ന് ഈടാക്കുന്ന തുക 15ല്‍നിന്ന് 50 രൂപയായും വര്‍ധിപ്പിച്ചു.സര്‍ട്ടിഫിക്കറ്റ് ഓഫ് റെമിറ്റന്‍സിന് നല്‍കേണ്ട തുക 15ല്‍നിന്ന് 50 രൂപയാക്കി. മെറ്റല്‍ ടോക്കണ്‍ നഷ്ടപ്പെട്ടാല്‍ ഈടാക്കുന്ന തുക 10ല്‍ നിന്ന് 25 രൂപയാക്കി. പെന്‍ഷന്‍ ഉത്തരവിന്റെ ഭാഗം നഷ്ടപ്പെട്ടാല്‍ പി.പി.ഒ ഡ്യൂപ്ലിക്കേറ്റിന്റെ ഫീസ് 250ല്‍നിന്ന് 500 രൂപയായി വര്‍ധിപ്പിച്ചു.

നാള്‍വഴി പരിശോധന പിഴവിനുള്ള (പരിശോധിച്ച് പിഴവ് കണ്ടെത്തിയാല്‍) ഫീസ് 500ല്‍ നിന്ന് 5000 രൂപയാക്കി. വെണ്ടര്‍ നാള്‍ വഴി രജിസ്റ്റര്‍ 33ല്‍നിന്ന് 100 രൂപയാക്കി. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ ധനകാര്യ വകുപ്പും ട്രഷറി വകുപ്പും യോഗം ചേര്‍ന്നിരുന്നു. ഇതിലെ നിര്‍ദേശ പ്രകാരമാണ് വര്‍ധന തീരുമാനിച്ചത്.

 

webdesk12: