വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ് (50) ആണ് മരിച്ചത്. ഇയാളുടെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
മാനന്തവാടി പുതുശ്ശേരിക്കടുത്ത് വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങിയത്. തോമസിനെ ആക്രമിച്ച ശേഷം കടുവ കാട്ടിലേക്ക് തിരിച്ചു പോയി. വനപാലകര്‍ സംഭവസ്ഥലത്തെത്തി തെരച്ചില്‍ നടത്തി. എന്നാല്‍ കടുവയെ കണ്ടെത്താനായില്ല. അതേസമയം കടുവ തിരിച്ചുവരുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.