തൃശ്ശൂർ സ്വകാര്യബസ്സിൽ നേരെ കല്ലറിനെ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുന്നംകുളം കാണിപ്പയ്യൂരിലാണ് സംഭവം കുന്നംകുളം ഇന്ദിരാനഗറിൽ കിടങ്ങൂർ വീട്ടിലെ രവിയാണ് (56) അറസ്റ്റിലായത്.
കല്ലേറില്‍ ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി പ്രേമലതയ്ക്കാണ് തലയ്ക്കു പരിക്കേറ്റത് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ബസിൽ ബഹളം വച്ചതിനെ തുടർന്ന് ഇയാളെ ബസ്സിലെ ജീവനക്കാർ കാണിപ്പയ്യൂർ പോസ്റ്റ് ഓഫീസ് സ്റ്റോപ്പ് എത്തുന്നതിനു മുൻപ് ഇറക്കിവിടുകയായിരുന്നു.
ഇതിന്റെ ദേഷ്യം തീർക്കാനാണ് ബസ്സിന് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.