X

ഒന്‍പതുകാരനും 19കാരനും കടിയേറ്റു; വീണ്ടും തെരുവു നായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃശൂരിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു.പെരുമ്ബിലാവ് കരിക്കാട് ആണ് സംഭവം.

കടമന കരുമത്തില്‍ വീട്ടില്‍ രമേശിന്റെ മകന്‍ ആരവ് (ഒന്‍പത്), ചെറൂളിയില്‍ വീട്ടില്‍ വാസുവിന്റെ മകന്‍ വിഷ്ണു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരവിന് ഇടതു കൈയിലും വിഷ്ണുവിന് വലതു കൈയിലുമാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

webdesk12: