തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്ക്. ആലപ്പുഴ സ്വദേശിയായ ഹരി എന്ന യുവാവാണ് ആക്രമണം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ തൃശൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു സംഭവം
ശക്തന് സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍. വാക്ക് ഷാപ്പില് നിന്നും സ്റ്റാന്‍ഡിലെത്തിയ തൃശ്ശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്തും നിഥിന്്റെ കൈത്തണ്ടയിലുമാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.