കണ്ണൂരില്‍ വീട് കുത്തിതുറന്ന് 15000 രൂപയും 13 പവന്‍ സ്വര്‍ണവും മോഷണംപോയ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. സംഭവത്തില്‍ അറസ്റ്റിലായത് പരാതിക്കാരിയുടെ ബന്ധുതന്നെ. പരാതിക്കാരി പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് (37) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച്ച പകലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണ് കവര്‍ച്ച നടന്നത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എം ബിനു മോഹനന്റെ നേതൃത്വത്തില്‍ നടന്ന അന്വോഷണത്തിലാണ് പ്രതി സിദ്ധാര്‍ഥിനെ സ്‌പെഷ്യല്‍ സ്‌ക്വഡ് എറണാകുളത്തുവെച്ച് അറസ്റ്റ് ചെയ്തത്.
അന്വോഷണം വഴി തിരിച്ച് വിടുന്നതിന് വേണ്ടി പ്രതി വീടിന്റെ ഗ്രില്‍സ് കുത്തിതുറന്ന് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് കേസിന് പുതിയ വഴിതിരിവുകള്‍ ഉണ്ടായത്. ഇതിന് മുന്‍പ് പ്രതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പാലക്കാട്, കോട്ടയം ജില്ലകളില്‍ പ്രതിക്കെതിരെ മോഷണ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയതിനുശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു