ബാലുശ്ശേരി: ലോക്ക് വീണും ഉയര്‍ത്തിയും വര്‍ഷം രണ്ടിലേക്ക് നീങ്ങുന്ന കോവിഡ് കാലത്ത് തീര്‍ത്തും വഴിമുട്ടിയ യവസ്ഥയിലാണ് സിനിമാ ടാക്കീസ് തിയേറ്റര്‍ മേഖല ഒന്നടങ്കം. ചെറിയൊരു കാലയളവില്‍ പാതി പേരെ വെച്ച് സിനിമാക്കൊട്ടക ചലിച്ചെങ്കിലും ഭീമമായ കറണ്ടു ബില്ലും മറ്റും തേച്ചൊട്ടിയതോടെ കൂലി തന്നെ കൊടുക്കാനാവാതെ തിയേറ്റര്‍ നടത്തിപ്പുകാര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ച ബോര്‍ഡ് തന്നെ തൂക്കിയിടേണ്ട ഗതികേടിലാവുകയും ചെയ്തു.
സിനിമാ വിനോദാസ്വാദനം തിയേറ്ററുകളെ മറന്നു നീങ്ങുമ്പോള്‍ തൊഴില്‍ മേഖലയില്‍ നിരവധി കുടുംബങ്ങളാണ് ഒരാനുകൂല്യവും കിട്ടാതെ വിഷമസന്ധിയില്‍ നിന്നും കരകയറാനാവാതെ ദുരിത നടുവിലാണ്ടു കഴിയുന്നു.തിയേറ്ററുകള്‍ ചലനാത്മകമായിത്തീരാന് ഇനിയുമിനിയും മാസങ്ങള്‍ തന്നെ കാത്തിരിക്കണമെന്നിരിക്കേ അടിയന്തിര സഹായ പ്രവര്ത്തനങള് സിനിമാകൊട്ടകയില്‍ പണിയെടുക്കുന്നവര്ക്കെത്തിക്കേണ്ടതുണ്ട്.