മവമ്പുഴയില്‍ ചേറാട് മലയില്‍ കയറിയതിന് ബാബുവിനെതിരെ കേസടുത്തു.അനധിക്യതമായി വനത്തില്‍ അതിക്രമിച്ച് കയറി എന്ന കുറ്റത്തിനാണ് കേരള ഫോറസ്റ്റ് ആകട് 27 പ്രകാരം കേസെടുത്തിരിക്കുന്നത്.വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്.ബാബുവിനൊപ്പം മലകയറിയ വിദ്യാര്‍ത്ഥിക്കള്‍ക്ക് നേരെയും കേസെടുത്തിട്ടുണ്ട്.
നേരത്തെ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ബാബുവിനെതിരെ കേസെടുക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ആളുകള്‍ ഇതിനെ തെറ്റായി വ്യഖാനിക്കും,തെറ്റായ കീഴ്‌വഴക്കം സ്യഷ്ടിക്കും എന്നതിനലാണ് കേസെടുത്തിരിക്കുന്നത്.കേസിന്റെ ഭാഗമായി ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബാബുവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി.46 മണീക്കുറോളം ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നിരുന്നു.ശേഷം സൈന്യം എത്തിയാണ് ബാബുവിനെ
രക്ഷിച്ചത്.