ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വനിതാ യാത്രികയെ ഷെയര്‍ ടാക്സിയില്‍ കൂട്ടബലാത്സംഗം ചെയ്തു. ആഗ്രയിലെ എക്സ്പ്രസ് വേയിലാണ് സംഭവം.
നോയിഡയില്‍ നിന്ന് കാറില്‍ കയറിയ യുവതിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭത്തില്‍ പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതികള്‍ പിന്നീട് യുവതിയെ ഏത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്ത് ഇറക്കിവിടുകയും തുടര്‍ന്ന് സ്ഥലത്തു നിന്ന് മുങ്ങുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. കൃത്യം നടന്ന മാരുതി ഈക്കോ ടാക്സി കണ്ടെത്താന്‍ ടോള്‍ പ്ലാസകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും തുടര്‍ന്ന് വാഹനം പിടിച്ചെടുത്തതായും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ‘കേസില്‍ ഉള്‍പ്പെട്ട മൂന്ന് യുവാക്കളെ പിടികൂടിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്തുവരികയാണ്.