സി .പി.എം നേതാവ് ഇ.പി. ജയരാജെന്റ മകന്‍ ജയ്‌സണെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വപ്ന സുരേഷ്. യു.ഇ.എയിലെ ബിനാമി കമ്പനിവഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്‌സണ്‍ ദുബൈയില്‍ വെച്ച് താനുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. ജയ്‌സനു റാസല്‍ഖൈമയില്‍ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി ഉണ്ടെന്നും സ്വപ്ന ആരോപിക്കുന്നു.
ജയ്‌സണും താനും ദുബൈയില്‍ നടത്തിയ കൂടികാഴ്ചയുടെ ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തു പൊലീസിനു ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണ് ജയ്‌സണ്‍ ചര്‍ച്ച നടത്തിയത്.
ആഭ്യന്തരവകുപ്പിനെ ഈ ഇടപാടില്‍ നിന്നും ഒഴിവാക്കി സ്വന്തം നിലയില്‍ ചെയ്യാനായിരുന്നു ജയ്‌സന്റെ നീക്കമെന്ന് സ്വപ്ന പറയുന്നു. ഇതിനുപിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസ് വന്നത്. ഈ ഇടപാടിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു