കൊച്ചി: ദേശീ അന്വേഷണ ഏജന്‍സി എടുത്ത കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
യു എ പി എ കേസ് നിലനില്‍ക്കില്ലെന്നും കള്ളകടത്ത് കേസില്‍ യു എ പി എ ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നും സ്വപ്‌ന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്‍ ഐ എ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്.