കൊല്ലം: കടക്കലില്‍ മധ്യവയസ്കയെ വീട്ടിലേക്കുള്ള വഴിയിലെ റബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കോട്ടപ്പുറം സ്വദേശിനി ഷീലയാണ് (51) മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാന്‍ ഷീലയുള്‍പ്പടെയുള്ള ബന്ധുക്കള്‍ ഒത്തുകൂടിയിരുന്നു.
അവിടെ വെച്ച് ബന്ധു ഷീലയെ മര്‍ദിച്ചിരുന്നതായി കുടുബം പറയുന്നു. ഇതില്‍ മനോവിഷമത്തിലായിരുന്നു ഷീലയെന്നും ബന്ധുക്കളില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നെന്നും അമ്മ ആരോപിച്ചു. ഷീലയെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും നിലപാടെടുത്ത കുടുംബം കൊട്ടാരക്കര ഡിവൈ.എസ്.പിയെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് വഴങ്ങിയത്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടക്കല്‍ പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് അറിയിച്ചു.