X

എസ്.എസ്.എല്‍.സി പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ ഇടിവ്

മാര്‍ച്ച്‌ ഒമ്പതിന് തുടങ്ങുന്ന ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ 4,19,363 പേര്‍.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ 7106 പേര്‍ കുറഞ്ഞു. കഴിഞ്ഞവര്‍ഷം 4,26,469 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റ് വിഭാഗത്തില്‍ 193 പേരും ഇത്തവണ പരീക്ഷക്കുണ്ട്. കഴിഞ്ഞവര്‍ഷം തൊട്ടുമുമ്ബത്തെ വര്‍ഷത്തെ (4,21,887) അപേക്ഷിച്ച്‌ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരുന്നു.ഇത്തവണ പരീക്ഷയെഴുതുന്നവരില്‍ 2,13,802 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് 1,40,704 പേരും എയ്ഡഡില്‍നിന്ന് 2,51,567 പേരും അണ്‍എയ്ഡഡില്‍നിന്ന് 27,092 പേരും പരീക്ഷയെഴുതും. 1,76,158 പേര്‍ മലയാളം മീഡിയത്തിലും 2,39,881 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേര്‍ തമിഴിലും 2041 പേര്‍ കന്നടയിലുമാണ് പരീക്ഷയെഴുതുന്നത്.

2960 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഗള്‍ഫില്‍ എട്ട് സ്കൂളുകളിലായി 518 പേരും ലക്ഷദ്വീപില്‍ എട്ട് സ്കൂളുകളിലായി 289 പേരും പരീക്ഷയെഴുതും. മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്‌.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്-1,876 പേര്‍.മാര്‍ച്ച്‌ ഒമ്ബത് മുതല്‍ 29 വരെയാണ് പരീക്ഷ. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷക്ക് ബുധനാഴ്ച തുടക്കമായി. ഫെബ്രുവരി 25ന് അവസാനിക്കും. മാതൃക പരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാര്‍ച്ച്‌ മൂന്നിന് അവസാനിക്കും.ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച്‌ 10ന് തുടങ്ങി 30ന് അവസാനിക്കും. മാതൃകാപരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാര്‍ച്ച്‌ മൂന്നിന് അവസാനിക്കും.

webdesk12: