തിരുവനന്തപുരം:നിയമസഭയില്‍ മാസ്ക് വെക്കാതെ വന്ന തലശ്ശേരി ഇടത് എംഎല്‍എ എ എന്‍ ഷംസീറിന് സ്പീക്കറുടെ വിമര്‍ശനം. അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെ ആയിരുന്നു ഇടത് എംഎല്‍എക്ക് സ്പീക്കറുടെ വക വിമര്‍ശനം ലഭിച്ചത്.
അങ്ങനെ തീരെ മാസ്ക്ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്നാണ് സ്പീക്കര്‍ പറഞ്ഞത്. കൂടാതെ പല എംഎല്‍എമാരും താടിയില്‍ ആണ് മാസ്ക് വെക്കുന്നത് എന്നും സ്പീക്കര്‍ പറഞ്ഞു. മാസ്കിന്റെ ജാഗ്രത കുറവില്‍ സ്പീക്കര്‍ മുമ്പും സഭയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.