കോഴിക്കോട് : ശാസ്താംകോട്ടയില്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ തൂങ്ങി മരിച്ച് സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റ പ്രതികരണം.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്ത്രീധനം മരണ വാറന്റാണ് .
വാങ്ങുന്നവനും കൊടുക്കുന്നവരും ആ പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായി ഒപ്പിടുന്ന വാറന്റ് .
അതിന്റെ പേരില്‍ കല്ല്യാണം കഴിച്ച് വരുന്ന പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ഓരോ കുത്തുവാക്കും കൊലപാതകത്തിന്റെ തുടക്കമാണ് .
ഇനിയൊരു വിസ്മയ ഉണ്ടാകരുത് എന്ന് ഹാഷ് ടാഗ് ക്യാംപെയിന് പോരാ, നമ്മുടെ കുട്ടികളെ കൊലക്ക് കൊടുക്കാതിരിക്കുവാനുള്ള ഉറച്ച തീരുമാനമാണ് വേണ്ടത്.
നാണമില്ലാതെ സ്ത്രീധനം മോഹിച്ച് പെണ്ണ് ചോദിക്കില്ലെന്ന ചെറുപ്പക്കാരന്റെ ഉറപ്പ്
സ്ത്രീധനം ചോദിച്ച് വരുന്നവന് തന്നെ നേടാനുള്ള അര്‍ഹതയില്ലെന്ന പെണ്‍കുട്ടിയുടെ ഉറപ്പ്
അവന് മകളെ കൊടുക്കില്ലെന്നും തന്റെ വീട്ടിലെ ആണ്‍കുട്ടി സ്ത്രീധനം ചോദിക്കില്ലെന്നുമുള്ള രക്ഷിതാക്കളുടെ ഉറപ്പ് നിങ്ങളുടെ ജീവന് ഇത് പോലുള്ള ധനാര്‍ത്തി പണ്ടാരങ്ങള്ക്ക് മുന്നില്‍ ഹോമിക്കാനുള്ളതല്ല എന്ന പെണ്‍കുട്ടികളുടെ ഉറപ്പ് . യുവജന സംഘടന എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റും .