X

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത ജെറോം

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം.യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ആര്‍.വി. രാജേഷാണ് ശമ്ബള കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയതെന്നും ചിന്ത ജെറോ പറഞ്ഞു. 32 ലക്ഷം രൂപയൊക്കെ തന്നെപ്പോലൊരു പൊതുപ്രവര്‍ത്തകയുടെ കയ്യിലെത്തിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുകയാണ് ചെയ്യുകയെന്നും അവര്‍ പറഞ്ഞു.ആര്‍.വി. രാജേഷിന്റെ കേസ് സംബന്ധിച്ച് ശമ്ബള കുടിശിക നല്‍കാന്‍ കോടതിവിധി ഉണ്ടായിട്ടുണ്ട്. അത് നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പരിഗണനയിലോ മറ്റോ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഈ വിധിയുടെ മറവില്‍ ഇല്ലാത്ത കാര്യങ്ങളാണ് വാര്‍ത്തകളായി വരുന്നത്. 32 ലക്ഷം രൂപ ശമ്ബള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണ്. ഇത്രയും തുകയൊന്നും കൈവശം വെക്കുന്ന ആളല്ലെന്ന് വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം.
32 ലക്ഷം രൂപയൊക്കെ കയ്യിലെത്തിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുകയേ ഉള്ളൂ. ഇതൊരു സോഷ്യല്‍ മീഡിയ വ്യാജ പ്രചരണമാണെന്ന് കണ്ട് ഗൗരവത്തില്‍ എടുത്തിരുന്നില്ല. ഈ പറയുന്ന കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.

 

webdesk12: