X

ജുഡീഷറി ജനാധിപത്യത്തിന്റെ കാതലും, കാവലും : സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട് : ജുഡീഷറി ജനാധിപത്യത്തിന്റെ കാതലും കാവലുമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗ് ഹൗസിൽ ചേർന്ന അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ജനാധിപത്യ വ്യവസ്ഥിതിയെ നിലനിർത്തുന്ന ഏറ്റവും പ്രധാന സംവിധാനമാണ് ജുഡീഷറി. ലെജിസ്ലേച്ചറിനും, എക്സിക്യൂട്ടീവിനും വീഴ്ച സംഭവിക്കുമ്പോൾ അത് തിരുത്തുന്നതിനുള്ള ഏക മാർഗ്ഗമാണ് ജുഡീഷ്യൽ സംവിധാനം. പൗരന്റെ അവസാന അഭയവും ജുഡീഷ റിയാണ്. അതു കൊണ്ട് തന്നെ ജുഡീഷറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ കടമയും, കർത്തവ്യവും ഏറെ വലുതും വിലപ്പെട്ടതുമാണെന്നും തങ്ങൾ കൂട്ടി ചേർത്തു. പുതിയ മെംബർഷിപ്പ് ക്യാമ്പെയിനിന്റെ ‘അഭിമാനകരമായ അസ്തിത്വം, കെ.എൽ. എഫിൽ അണിചേരൂ എന്ന ക്യാപ്ഷൻ തങ്ങൾ യോഗത്തിൽ വിളംബരം ചെയ്തു. മെംബർഷിപ്പ് ക്യാമ്പയിൻ വൻ വിജയമാക്കുവാൻ തങ്ങൾ ആഹ്വാനം ചെയ്തു. പാർട്ടിയുടെ പൂർണ്ണ പുന്തുണ ഉണ്ടായിരിക്കുമെന്നും തങ്ങൾ പറഞ്ഞു.

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യ പ്രഭാഷണവും, മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് സാഹിബ് പ്രത്യേക പ്രഭാഷണവും നിർവഹിച്ചു. ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന സംഘടനയുടെ പുതിയ മെംബർഷിപ്പ് ക്യാമ്പെയിൻ പ്രഖ്യാപനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം സാഹിബ് നിർവഹിച്ചു . ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ.മുഹമ്മദ് ഷാ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബൂ സിദ്ധീഖ് ക്യാമ്പയിൻ സംബന്ധിച്ച് വിശദീകരണം നല്കി. സംസ്ഥാന ഭാരവാഹികളായ അഡ്വ.എസ്.വി. ഉസ്മാൻ കോയ, അഡ്വ.എൻ.എ. ഖാലിദ്, അഡ്വ.എ.എ റസാഖ്, അഡ്വ.എസ്. മുഹമ്മദ്, അഡ്വ. കെ.എ.ലത്തീഫ് , അഡ്വ.ഖാലിദ് രാജ, അഡ്വ.അൻസലാഹ് മുഹമ്മദ്, അഡ്വ. മുഹമ്മദലി മറ്റാതടം, അഡ്വ.പി.പി.ഹാരിഫ്, അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, അഡ്വ.പീർ മുഹമ്മദ് ഖാൻ , അഡ്വ.പി.കെ. റജീന, അസ്വ.ഒ.എസ്. നഫീസ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.ആലിക്കോയ വിവിധ ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവർ പ്രസംഗിച്ചു .

Test User: