X

പൊലീസ് സേനയിലെ പരിചയക്കുറവ് ; ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണം പാളിയതൊടെ തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടി

ശബരിമല : ഈ സിസണില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നിയന്ത്രിക്കാനാകാതെ വലയുകയാണ് സന്നിധാനത്തെ പൊലീസ് സേന.

പൊലീസ് സേനയിലെ പരിചയക്കുറവാണ് നിയന്ത്രണം പാളിയതിന് കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്. തിരക്ക് നിയന്ത്രണം പാളിയതോടെ വലിയ നടപ്പന്തലിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. അംബുലന്‍സിന് വഴി ഒരുക്കുന്നതിനിടെ ശരംകുത്തി ഭാഗത്തെ ക്യൂവില്‍ നിന്നവര്‍ തീര്‍ത്ഥാടകര്‍ക്ക് മടങ്ങാനുള്ള ചന്ദ്രാനന്ദന്‍ റോഡിലേക്ക് ഇര ച്ചെത്തിയതോടെ കൂടുതല്‍ ബുദ്ധിമുട്ടിലായി.

ഇതോടെ ഇവര്‍ ജീപ്പ് റോഡ് ഭാഗത്ത് എത്തി അടിപ്പാത വഴി വലിയ നടപ്പന്തലിലേക്ക് തള്ളിക്കയറിയത് തിക്കും തിരക്കിനും ഇടയാക്കി. ഇവരെ തടഞ്ഞ് നിയന്ത്രിക്കാന്‍ ഈ സമയം വലിയ നടപ്പന്തലിന്റെ തുടക്കഭാഗത്ത് പോലീസ് ഉണ്ടായിയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.ഇവര്‍ ക്യൂവിലൂടെ വന്നവര്‍ നിറഞ്ഞ് നിന്ന ബാരിക്കേടിലേക്ക് തളിക്കയറാന്‍ ശ്രമിച്ചത് തിരക്ക് നിയന്ത്രണാതീതമാക്കി. ഇതോടെ ക്യൂവില്‍ നിന്നവര്‍ ഉച്ചത്തില്‍ ബഹളം വച്ചു. ഇവിടെ കൂട്ടമായി നിന്നവര്‍ സ്റ്റേജിന് മുന്‍ വശത്ത് കൂടി താഴെ തിരുമുറ്റത്തേക്ക് കയറി വാവര്‍ നടയ്ക്ക് സമീപമുള്ള വാതില്‍ വഴി പതിനെട്ടാംപടിയിലേക്ക് പോകാന്‍ ശ്രമിച്ചത് തിക്കും തിരക്കിനും ഇടയാക്കി.

Test User: