X

ശബരിമല മാളികപ്പുറത്തിന് സമീപം കതിനപൊട്ടി അപകടം, മൂന്ന് പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ മാളികപ്പുറത്തിന് സമീപം കതിനപൊട്ടി അപകടം. കതിന നിറയ‌്ക്കുന്നതിനിടെയായിരുന്നു അപകടം.മാളികപ്പുറം ക്ഷേത്രത്തിന് പുറകിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജയകുമാര്‍, അമല്‍, രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. മൂവരേയും സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

webdesk12: