ശബരിമല തീര്‍ഥാടകനെ പിടിച്ചു തള്ളിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വാച്ചറെ സസ്പെന്‍ഡ് ചെയ്തു.മണ്ണാർക്കാട് ദേവസ്വത്തിലെ വാച്ചര്‍ അരുണ്‍കുമാറിനെയാണ് ദേവസ്വം ബോര്‍ഡ് അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്. മകരവിളക്ക് ദിവസം ശ്രീകോവിലിന് മുന്നില്‍ നിന്ന അന്യസംസ്ഥാന ഭക്തനോട് അരുണ്‍കുമാര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
അരുണ്‍കുമാറിന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു.സംഭവത്തില്‍ ഹൈകോടതിയും രൂക്ഷവിമര്‍ശനം നടത്തി. അരുണ്‍കുമാറിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് വിശദീകരിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.