ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളെ ബഫര്‍സോണ്‍ ബാധിച്ചേക്കുമെന്ന ആശങ്കയുമായി ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന നിലയ്ക്കല്‍ ബേസ് ക്യാംപിനെ ചൊല്ലിയാണ് ബോര്‍ഡിന്റെ ആശങ്ക. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
നിലയ്ക്കല്‍ അടങ്ങുന്ന പെരുന്നാട് പഞ്ചായത്ത് ബഫര്‍സോണില്‍ ഉള്‍പ്പെട്ടതിനാല്‍ ശബരിമല മാസ്റ്റര്‍പ്ലാനിനെ ബാധിച്ചേക്കും.
ശബരിമല ഭൂമി സുപ്രിംകോടതിയുടെ അനുമതിയോടെ ദേവസ്വം ബോര്‍ഡിനു വിട്ടുതന്നതാണെന്ന് അനന്തഗോപന്‍ പറഞ്ഞു. അവിടെ വീട് വച്ച്, കൃഷി ചെയ്തു ജീവിക്കുന്ന ആളുകളുണ്ട്. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. അതോടൊപ്പം നിലയ്ക്കലെ ദേവസ്വം ബോര്‍ഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.