X

സംസ്ഥാനത്ത് റേഷന്‍വിതരണം കുത്തഴിഞ്ഞ നിലയില്‍

സംസ്ഥാനത്തെ റേഷന്‍ വിതരണം കുത്തഴിഞ്ഞ നിലയില്‍. ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ആരംഭിച്ചത് 10ാം തിയ്യതിയാണ്. തലേ ദിവസം 9 ന് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയിരുന്നു. അവധി നല്‍കിയത് ഈ മാസത്തെ വിതരണം ഇന്‍സ്റ്റാള്‍ ചെയ്തു ക്രമപെടുത്തുവാനായിരുന്നുവെങ്കിലും 10 ന് വിതരണം ആരംഭിച്ചപ്പോള്‍ കൈവിരല്‍ പതിക്കുന്ന ഇ.പോസില്‍ സ്‌പെഷല്‍ അരിയും മണ്ണെണ്ണയും സ്‌റ്റോക്ക് കയറിയില്ല. അത് കൊണ്ട് സ്‌റ്റോക്കുള്ള മണ്ണെണ്ണയും സ്‌പെഷല്‍ അരിയും വിതരണം ചെയ്യാന്‍ കഴിയാതെ വന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ണെണ്ണ ഇ.പോസില്‍ ക്രമീകരിച്ചപ്പോള്‍ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് വൈദ്യുതീകരിച്ച കാര്‍ഡുകള്‍ക്ക് ഒരു ലീറ്റര്‍ വീതം വിതരണം നടത്തണം എന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും 65 % മണ്ണെണ്ണയാണ് ആദ്യ ഗഡുവായി കഴിഞ്ഞ മാസം ലഭിച്ചത് അത് കൊണ്ട് അര ലിറ്റര്‍ വീതം മെയ് മാസത്തില്‍ വിതരണം നടത്തുവാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ബാക്കി വരുന്ന അര ലിറ്റര്‍ വിതരണം നടത്തുവാന്‍ ജൂണിലെ മണ്ണെണ്ണ വിതരണം വീണ്ടും ക്രമീകരിച്ചപ്പോള്‍ ഇ.പോസില്‍ അപ്രത്യക്ഷ്യമായത് കൊണ്ട് ഉപഭോക്താക്കള്‍ വീണ്ടും വരേണ്ട സാഹചര്യമുണ്ടായി.

വിതരണം തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സര്‍വ്വര്‍ തകരാര്‍ മൂലം റേഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. മെയ് മാസത്തെ റേഷന്‍ മാസാരംഭ ദിവസങ്ങളില്‍ കൈപറ്റിയവര്‍ ജൂണ്‍ മാസത്തെ റേഷന്‍ ലഭിക്കുവാന്‍ കടയില്‍ വരുന്നത് കൊണ്ട് ഈ ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന് പകരം കൂട്ടം കൂടി നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. റേഷന്‍ അരിയും ഗോതമ്പിനേയും ആശ്രയിച്ചു ജീവിക്കുന്ന ഉപഭോക്താക്കളെ തിരിച്ചയക്കുവാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് കഴിയുന്നില്ല. ഇതിന്റെ പേരിലും റേഷന്‍ വ്യാപാരികളേ ക്രൂശിക്കുകയും പിഴകള്‍ ചുമത്തി കേസെടുത്ത ചരിത്രവും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സാംമ്പത്തികമായും മറ്റും ഉയര്‍ന്നവരെ ചില റേഷന്‍ വ്യാപാരികള്‍ തന്നെ മടക്കി അയച്ചിരുന്നു. നീല, വെള്ള കാര്‍ഡുകാര്‍ വീണ്ടും കടയില്‍ വന്നപ്പോള്‍ സ്‌പെഷല്‍ അരി സ്‌റ്റോക്ക് ഇല്ലാത്തത് കൊണ്ടും മുന്‍ഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് പി.എം.ജി.കെ. വൈ കേന്ദ്ര വിഹിതമായ സൗജന്യ ഭക്ഷ്യധാ ന്യങ്ങള്‍ പരിപൂര്‍ണ്ണമായും സ്‌റ്റോക്കില്ലാത്തത് കൊണ്ട് അരിയും ഗോതമ്പും വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. അത് കൊണ്ട് വീണ്ടും വരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചില സ്ഥലങ്ങളില്‍ സാധാരണ റേഷന്‍ പോലും വൈകിയെത്തുന്നത് കൊണ്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.പല താലൂക്കുകളിലും ആട്ടയുടെ വിതരണം എവിടേയും എത്താതെ കിടക്കുന്നു.

15 രൂപയുടെ സ്‌പെഷല്‍ അരി ജൂണ്‍ മാസം 19നാണ് വിതരണത്തിന്ന് ഇ.പോസില്‍ ക്രമീകരിച്ചത്. ഭൂരിഭാഗം കാര്‍ഡുടമകളും ഇനി സ്‌പെഷല്‍ അരിക്ക് വേണ്ടി മടങ്ങി വരാനുള്ള സാഹചര്യം വിരളമാണ്. സംസ്ഥാനത്തെ മിക്ക താലൂക്കുകളിലും 15 രൂപയുടെ സ്‌പെഷല്‍ അരിയും കേന്ദ്ര വിഹിതമായ പി.എം.ജി.കെ. വൈ. അരിയും ഗോതമ്പും റേഷന്‍ കടകളില്‍ പോലും സ്‌റ്റോക്കെത്തിക്കുവാന്‍ മൊത്ത വിതരണക്കാരായ എന്‍.എഫ്.എസ്.എ.ഗോഡോണുകള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല.

Test User: