കോഴിക്കോട്: ഗോഡൗണിലെ അസൗകര്യങ്ങള്‍കാരണം റേഷന്‍ വിതരണം വൈകുന്നതായി പരാതി. സാധാരണ റേഷനുപുറമേ കോവിഡ് വ്യാപനത്തോടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആഘോഷവേളയില്‍ നല്‍കുന്ന സ്‌പെഷ്യല്‍ അരി വിതരണവും സാധാരണ റേഷന്റെ ഇരട്ടിയിലധികം വരുന്നുണ്ട്. ഇതിനനുസരിച്ചു താലൂക്ക് തല സംഭരണ കേന്ദ്രങ്ങളായ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ സ്ഥലസൗകര്യ പരിമിതി മൂലം ലോഡുകള്‍ ഇറക്കാന്‍ പ്രയാസം നേരിടുകയാണ്.
ഇത്തരം സന്ദര്‍ഭത്തില്‍ ഗോഡൗണുകളില്‍ കൂടുതല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുകയും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്തുകയും അതിനനുസരിച്ച് കൂടുതല്‍ തൊഴിലാളികളെ നിയമിക്കുകയും ചെയ്യേണ്ടതുണ്ട്. വിതരണം നടത്തുവാന്‍ കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കുകയും വേണം. നിലവിലുള്ള പരിമിത സംവിധാനങ്ങള്‍ ഉപയോഗിച്ച് റേഷന്‍ വിതരണം നടത്തുന്നത് കൊണ്ടാണ് സംസ്ഥാനത്തെ മിക്ക താലൂക്കുകളിലും റേഷന്‍ എത്തിക്കുവാന്‍ 25ാം തിയ്യതിയും കഴിയുന്നത്. ഇതോടെ വാതില്‍പടി വിതരണം അട്ടിമറിച്ചു കൊണ്ട് അഴിമതി നടത്താന്‍ സാഹചര്യമൊരുക്കുന്നതായി പരാതിയും ഉയരുന്നു.
നിലവിലെ സാഹചര്യങ്ങള്‍ തൊഴിലാളികളും ലോറിജീവനക്കാരും സംതൃപ്തരാണ്. ഇരട്ടിയിലധികം കൂലി ലഭിക്കുവാന്‍ ഇത് കാരണമായി മാറുകയും ചെയ്യുന്നു. ഡിപ്പോയിലേ അസിസ്റ്റന്റ് മാനേജറേക്കാള്‍ ശമ്പളം വാങ്ങുന്നത് ഇവിടെത്തെ തൊഴിലാളികളാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. റേഷന്‍ കടകളില്‍ കൂടുതല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യപെടുമ്പോള്‍ തന്നെ എന്‍.എഫ്.എസ്.എ.ഗോഡൗണുകളിലും ആവശ്യമായ സ്‌റ്റോറേജും മറ്റു ലിഫ്റ്റിങ്ങ് സൗകര്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്.