X

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പാളി

ഓണം എത്തിയിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം റേഷന്‍കടകളിലും ഓണക്കിറ്റ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുന്നു. 92 ലക്ഷത്തോളം കാര്‍ഡുടമകള്‍ ആണ് നിലവിലുള്ളത്. ഇതില്‍ 50 ലക്ഷത്തോളം കിറ്റുകളാണ് നിലവില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പല റേഷന്‍ കടകളിലും കിറ്റുകള്‍ ലഭിക്കാതെ ഉപഭോക്താക്കള്‍ മടങ്ങി പോകേണ്ട അവസ്ഥ തുടരുന്നു. പല റേഷന്‍ കടകളിലും കിറ്റ് സ്‌റ്റോക്കില്ല. ഇന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ് ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ സ്‌റ്റോക്ക് എത്താതെ തന്നെ ഈ പോസില്‍ അഡ്വാന്‍സ് കിറ്റ് സ്‌റ്റോക്ക് കയറ്റി നാട്ടിലേക്ക് പോയി. ആയതിനാല്‍ ഉപഭോക്തക്കള്‍ റേഷന്‍കടയില്‍ പോയാല്‍ കിറ്റ് ഇല്ല.എന്നാല്‍ ഓണ്‍ലൈന്‍ പരിശോധിക്കുമ്പോള്‍ കിറ്റ് കാണുന്നു.

ഇത് കടക്കാരന്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്നതായി പരാതി ആയി മാറുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യം ഉണ്ടായിരുന്നതാണ്. കിറ്റിലെ വിഭാഗങ്ങളായ ഏലക്കായ, മില്‍മ നെയ്യ്, ചെറുപയര്‍ പായസം ഉല്പന്നങ്ങള്‍ എന്നിവ ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലാത്തതുകൊണ്ട് ആണ് കിറ്റ് നിര്‍മ്മാണം ഇത്രമേല്‍ വൈകിയത്. ഇന്നലെ മുതല്‍ ആണ് മാവേലി സ്‌റ്റോറുകളില്‍ സാധനങ്ങള്‍ എത്തി തുടങ്ങിയതും.

ജൂലൈ 31ന് തുടങ്ങി ആഗസ്റ്റ് പതിനാറാം തീയതിയോടെ ഓണക്കിറ്റ് വിതരണം പൂര്‍ത്തീകരിക്കണം എന്ന് നേരത്തെ തന്നെ വലിയ വാള്‍ പോസ്റ്റിലൂടെ ഉപഭോക്താക്കളെ അറിയിച്ചിരുന്നെങ്കിലും ഒരുവര്‍ഷമായി കിറ്റ് വിതരണം നടത്തുന്ന സപ്ലൈകോക്ക് വിതരണ ക്രമങ്ങളില്‍ കൃത്യമായ ആസൂത്രണം നടത്താന്‍ ഇതുവരെ കഴിയാത്തതുകൊണ്ടാണ് വിതരണം തടസ്സപ്പെട്ടത് എന്ന് വ്യാപാരികള്‍ പറയുന്നു. ഇന്നുമുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അവധി ആയതുകൊണ്ട് ഓണം കഴിഞ്ഞാലും കിറ്റുകള്‍ റേഷന്‍കടകളില്‍ പോലും എത്തിക്കുവാന്‍ കഴിയാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.

എല്ലാ മാസങ്ങളിലും വിതരണം ചെയ്യുന്ന കിറ്റുകള്‍ പ്രസ്തുത മാസം അവസാനിക്കുന്നതുവരെ വിതരണം നടത്താറുണ്ടെങ്കിലും ജൂണ്‍ മാസത്തെ കിറ്റുകള്‍ ജൂലൈ 20ന് ശേഷമായിരുന്നു റേഷന്‍കടകളില്‍ പൂര്‍ണമായും എത്തിച്ചിരുന്നത്‌

Test User: