X

റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം ഇനി മുതല്‍ റാഗി

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം ഇനി മുതല്‍ റാഗി വിതരണം ചെയ്യും. ഇതിനായി കര്‍ണാടകയിലെ എഫ്സിഐ ഗോഡൗണില്‍ നിന്ന് ഗുണനിലവാരം ഉറപ്പാക്കിയ റാഗി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.തുടക്കത്തില്‍ ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക.
റാഗിയുടെ ഒരു കിലോ വരുന്ന പാക്കറ്റാണ് വിതരണം ചെയ്യുന്നത്. പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ റേഷന്‍ കടകള്‍ വഴി റാഗി വിതരണം ചെയ്യും.

ഗോതമ്പിന് അനുവദിച്ച അതേ നിരക്കില്‍ തന്നെയായിരിക്കും റാഗിയും സംസ്ഥാനത്തിന് ലഭിക്കുക. അരിയും ഗോതമ്ബും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

 

webdesk12: