രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ് സി മത്സരത്തില്‍ ഗോവയ്ക്കെതിരെ കേരളം മികച്ച സ്കോറിലേക്ക് കുതിക്കുന്നു.രോഹന്‍ പ്രേമിന്‍റെ സെഞ്ചുറിയുടെ ബലത്തില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്ബോള്‍ 247/5 എന്ന നിലയിലാണ് കേരളം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് 25 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ(20) നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ രോഹന്‍ പ്രേം ഗോവന്‍ ബൗളിംഗ് നിരയെ നിഷ്പ്രഭരാക്കി. 14 ഫോറുകളും ഒരു സിക്സറും നേടിയ താരം 238 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.ഓപ്പണര്‍ പി.രാഹുല്‍(31) വേഗം മടങ്ങിയെങ്കിലും സീനിയര്‍ താരം സച്ചിന്‍ ബേബി 46 റണ്‍സ് നേടി രോഹന് മികച്ച പിന്തുണ നല്‍കി. ഷോണ്‍ റോജര്‍(6), അക്ഷയ് ചന്ദ്രന്‍(20) എന്നിവരും വേഗം മടങ്ങി. രണ്ട് റണ്‍സ് നേടിയ നായകന്‍ സിജോമോന്‍ ജോസഫ് ആണ് ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ രോഹനൊപ്പം ക്രീസില്‍.
ഗോവയ്ക്കായി ശുഭം ദേശായ് രണ്ടും മോഹിത് രേദ്കാര്‍, എസ്.ഡി. ലാദ്, ലക്ഷയ് ഗാര്‍ഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. താരപുത്രന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ക്ക് വിക്കറ്റൊന്നും നേടാനായില്ല.