സംസ്ഥാനത്ത് ദാരിദ്ര്യരേഖക്ക് താഴെയുള്ള കാര്‍ഡുകളില്‍ അനര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധന പാവപ്പെട്ടവര്‍ക്ക് വിനയാകുന്നതായി പരാതി 1000 സ്‌ക്വയര്‍ ഫീറ്റ് വീട് ഉള്ളവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാകണമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരക്കാരെ ദാരിദ്രരേഖക്ക് മുകളിലുള്ളവര്‍ ആയിട്ടാണ് സര്‍ക്കാര്‍ കണക്കാക്കുന്നത് എന്നാല്‍ അത് പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതായിട്ടാണ് അഭിപ്രായം ഉയരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായ മൂന്നും അഞ്ചും സെന്റ് സ്ഥലം ഉള്ളവര്‍ വെള്ളം കയറുന്ന സ്ഥലങ്ങളില്‍ അടക്കം ഒരു റൂം മുകളിലേക്ക് പണിതിത്തിട്ടുണ്ടാവും അത് കാരണം വീട് 1000 സ്‌ക്വയര്‍ഫീറ്റ് ഉള്ളതായി മാറും.
താഴ്ന്ന വരുമാനക്കാര്‍ ഈ ഒരു കാരണത്താല്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ് 1000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള താഴ്ന്ന വരുമാനക്കാരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും ഈ നിബന്ധനകളില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്ന് ആവശ്യമുയരുന്നു. അതേപോലെ ക്യാന്‍സര്‍ രോഗികള്‍ മറ്റ് മാരകമായ അസുഖങ്ങള്‍ ഉള്ളവര്‍ പോലും മുന്‍ഗണന ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത് അതിനിടെ കാര്‍ഡ് തരം മാറ്റം വരുത്തുന്നതിന് വേണ്ടി 30 ന് നാളെയാണ് സര്‍ക്കാര്‍ അവസാന ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധമായി കഴിഞ്ഞ ശനിയാഴ്ചയാണ് റേഷന്‍കടകളില്‍ അറിയിപ്പ് വന്നതും പോസ്റ്റര്‍ പതിച്ചതും.
പോസ്റ്റര്‍ കണ്ടത് പ്രകാരം ജനങ്ങള്‍ റേഷന്‍ കാര്‍ഡ് തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് റേഷന്‍കടകളില്‍ ഇതിനുവേണ്ടിയുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല ഉദ്യോഗസ്ഥതലത്തില്‍ തന്നെ കഴിഞ്ഞ 26നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ, താലൂക്ക്, സിറ്റി റേഷനിങ് ഓഫീസുകളില്‍ നിര്‍ദ്ദേശം ലഭ്യമായിട്ടുള്ളത് ഓരോ റേഷന്‍ കടയിലും ഉള്ള 10 റേഷന്‍ കാര്‍ഡുകള്‍ വീതം ആദ്യപടിയായി മാറ്റം വരുത്തണം എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.
റേഷന്‍ കടക്കാര്‍, ജനപ്രതിനിധികള്‍ ;പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് 10 കാര്‍ഡുകള്‍ മാറ്റണമെന്ന നിര്‍ദേശം അതിന് സാധ്യമാവുന്നില്ലെങ്കില്‍ ഓരോ റേഷന്‍കട പരിധിയിലും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി പത്ത് കാര്‍ഡുകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശത്തില്‍ ഉള്ളത് മുന്‍ഗണനാ വിഭാഗമായ പിങ്ക്, മഞ്ഞ കാര്‍ഡുകളിലെ ആധാര്‍ ലിങ്ക് ചെയ്യാത്ത അംഗങ്ങള്‍ മറ്റെവിടെയെങ്കിലും ഉള്ള റേഷര്‍ കാര്‍ഡുകളില്‍ അവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്.
മൂന്നുമാസത്തോളം റേഷന്‍ സാധനങ്ങളോ കിറ്റോ വാങ്ങിക്കാത്ത കാര്‍ഡുകള്‍ പരിശോധിക്കാനും നിര്‍ദേശമുണ്ട് മുപ്പതാം തീയതി കഴിഞ്ഞാല്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, സപ്ലൈ ഓഫീസുകളിലെ മറ്റു ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ ഭാഗങ്ങളില്‍ വീടുകളില്‍ കയറി പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനര്‍ഹരായവരെ കണ്ടെത്തുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ പാവപ്പെട്ട കാര്‍ഡുടമകളേയും സപ്ലൈ ഉദ്യോഗസ്ഥരേയും ഒരു പോലെ ബുദ്ധിമുട്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.