എൻ.ഐ.എ റെയ്ഡ് തീവ്രവാദത്തെ പിഴുതെറിയാനെന്ന് വി. മുരളീധരൻ

കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തുന്ന റെയ്ഡ് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്നാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ, നിരോധിച്ച ശേഷവും പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് പണം വരികയാണ്. കഴിഞ്ഞ റെയ്ഡിൻ്റെ പേരിൽ ഹർത്താൽ നടത്തി 5 കോടിയുടെ നാശനഷ്ടം വരുത്തി. കേരളം ഇതിന്ന് കോടതിയിൽ മാപ്പു പറയേണ്ടി വന്നു. തുക പിടിച്ചെടുക്കാത്തത് സി.പി.എം – പി.എഫ്.ഐ ബാന്ധവം കാരണമാണെന്ന് മന്ത്രി പറഞ്ഞു

webdesk12:
whatsapp
line