X

31ന് സ്ഥാനമൊഴിയും, കേരളത്തില്‍ തുടരും;ഋഷിരാജ്‌സിംഗ്

കേരളത്തിലെ പൊലീസ്‌ സംവിധാനം എക്കാലത്തും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണെന്നും പൊലീസിലെ അഴിമതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സ്ഥാനമൊഴിയുന്ന ഡി.ജി.പി ഋഷിരാജ്‌സിംഗ്. ഐ.പി.എസ്സുകാരനെന്ന നിലയില്‍ പലതരം തസ്തികകളിലിരുന്നിട്ടുണ്ടെങ്കിലും എല്ലായിടത്തും ഒരുപോലെ ആസ്വദിച്ച് ജോലിചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആറ് മുഖ്യമന്ത്രിമാരുടെ കീഴില്‍ ജോലിചെയ്യാനായിട്ടുണ്ട്. അവരില്‍ ആരാണ് മികച്ചതെന്ന് പറയാനാകില്ല. കെ.കരുണാകരനാണ് എനിക്ക് ആദ്യമായി പൊലീസ് കമ്മീഷണറുടെ തസ്തിക അനുവദിച്ചത്. വളരെ നല്ലയാളായിരുന്നു അദ്ദേഹം. എല്ലാ മുഖ്യമന്ത്രിമാരും എല്ലാ ജില്ലയിലും ജോലിതന്നിട്ടുണ്ട്.

മന്ത്രിമാരും നന്നായാണ് പെരുമാറിയത്. മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരുമെല്ലാം ജോലിചെയ്തിട്ടുണ്ട്. മലബാര്‍മേഖലയിലെ ജനങ്ങള്‍ സല്‍കാരപ്രിയരാണെന്ന് അദ്ദേഹംപറഞ്ഞു. മലയാളികള്‍ പൊതുവെ സ്‌നേഹസമ്പന്നരാണ്. ഇവിടുത്ത കലയും സിനിമയും സാഹിത്യവുമെല്ലാം ഇഷ്ടമാണ്. പ്രകൃതിരമണീയത അതിലേറെ രസകരവും. വരുന്ന ജൂലൈ31ന് വിരമിക്കുമെങ്കിലും അതുകൊണ്ടുതന്നെ കേരളം വിട്ടുപോകില്ലെന്ന് സിംഗ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
1985ല്‍ ഇരുപത്തിനാലാംവയസ്സിലാണ് ഐ.പി.എസ്സുകാരനായി കേരളത്തിലെത്തുന്നത്. കോഴിക്കോട് പൊലീസ്‌കമ്മീഷണര്‍, മലപ്പുറം എം.എസ്.പി കമാണ്ടന്‍ഡ്, കണ്ണൂര്‍ പൊലീസ്‌മേധാവി, എക്‌സൈസ്‌കമ്മീഷണര്‍, വൈദ്യുതിബോര്‍ഡ് വിജിലന്‍സ്‌മേധാവി എന്നീ തസ്തികകളില്‍ ജോലി ചെയിതിട്ടുണ്ട്

 

Test User: