കൊച്ചി:ബൈക്കില്‍ വന്നവര്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെന്ന പരാതിയില്‍ വലഞ്ഞ് പോലിസ്.കൊച്ചിയിലെ അഞ്ചു പോലിസ് സേറ്റഷന് പരിധിയിലാണ് സംഭവം.കാമുകന് സ്വര്‍ണ്ണമാല ഊരി നല്കിയ ശേഷം പതിനേഴുകാരി പോലിസില്‍ കളള പരാതി നല്‍കുകയായിരുന്നു.
കുട്ടി ക്ഷേത്രത്തില്‍ നിന്ന് വരുന്ന വഴി ബെക്കില് എത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചു എന്നായിരുന്നു കുട്ടി പോലിസില്‍ നല്കിയ പരാതി.എന്നാല്‍ അന്വേഷണം ആരംഭിച്ച് പന്തികേട് തോന്നിയ പോലിസ് വിശദമായി കുട്ടിയൊട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ആണ് കുട്ടി സത്യം പറഞ്ഞത്.സ്വര്‍ണ്ണമാല കാമുകന് ഊരി നല്‍കിയതായി കുട്ടി സമ്മതിച്ചു.