തിരുവനന്തപുരം:രണ്ടാം ലോക്ക്ഡൗണില്‍ പോലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. മാസ്‌ക് ധരിക്കാത്തതിന് തുടര്‍ന്നു 10 ലക്ഷത്തോളം പേര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടര്‍ന്ന് നാലരലക്ഷം കേസുകളും കൂടി ആകെ മൊത്തം 17 ലക്ഷത്തോളം കേസുകളാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലയളവില്‍ പോലീസ് എടുത്തിട്ടുള്ളത്.
ഫൈന്‍ തുക 500 ല്‍ തുടങ്ങി 5000 വരെ നീളുന്നു. കേരള പോലീസിന്റെ തന്നെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ചപ്പോഴാണ് ഇത്തരം ഒരു കാര്യം പുറത്തുവരുന്നത്.