കൊച്ചി: പോലീസ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് മാന്യമായ ഭാഷയിൽ ആകണമെന്ന് പോലീസിനോട് ഹൈക്കോടതിയുടെ താക്കീത്. ചേർപ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് കേസിലാണ് ഹൈക്കോടതിയുടെ ഇത്തരമൊരു നിർദ്ദേശം.
പോലീസ് ജനങ്ങളോട് മാന്യമായ ഭാഷയിൽ പെരുമാറണമെന്നും എടാ,എടീ എന്നിങ്ങനെ അപമര്യാദയായ ഭാഷ ഉപയോഗിക്കരുതെന്നും ഇത് അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ പോലീസ് മേധാവി ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്തുടനീളം പോലീസ് അതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം വരുന്നത്. കോവിഡ് കാലത്ത് ജനങ്ങളോട് പോലീസ് അതിരുവിട്ട് പെരുമാറുന്നതായും, അപമര്യാദയായി പെരുമാറുന്നതായും നിരവധി പരാതികൾ ഉയർന്നിരുന്നു.