നാടന്‍പാട്ട് ഗാനമേളക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില് എടുത്തു.കരുവാറ്റ ആശ്രമം ജംഗ്ഷന് സമീപത്തെ ജിംനേഷ്യത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ് , ശരത്ത് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
രജീഷിനെയും ശരത്തിനെയും ബൈക്കില്‍ എത്തിയ ആക്രമിസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ ബിപിന്‍, സഹോദരനായ ബിജിലാല്‍, ഇവരുടെ സുഹൃത്ത് ജിതിന്‍കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .