കൊച്ചി: നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്‌റ്റേഷനുകളിലേക്കും നിര്‍ദ്ദേശം നല്‍കിയ ഡിസിപി ഐശ്വര്യ ദോഗ്ര വിവാദത്തില്‍. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന് വിമര്‍ശനം നിലനില്‍ക്കെയാണ് ഡിസിപി പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്‌റ്റേഷനുകളിലേക്ക് ഇത്തരത്തില്‍ ഒരു വയര്‍ലെസ് സന്ദേശം അയച്ചത്.
പല സ്‌റ്റേഷനുകളുടെയും പെര്‍ഫോമന്‍സ് മോശമാണ്. രാവിലെ 9 മുതല്‍ 12 വരെ പല സ്‌റ്റേഷനുകളുടെയും പെര്‍ഫോമന്‍സ് മോശമാണെന്ന് അറിയിച്ചിട്ടുണ്ട്. നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാനും വയര്‍ലെസ് സന്ദേശത്തില്‍ പറയുന്നു
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കോവിഡിന്റെ പേര് പറഞ്ഞു 125 കോടി രൂപയോളം പോലീസ് പിഴ ചുമത്തിയിരുന്നു.