തൃശ്ശൂര്‍: ചന്തപ്പുരയിലെ ബ്യൂട്ടിപാര്‍ലറില്‍ വീട്ടമ്മയും ബ്യൂട്ടീഷനും തമ്മില്‍ സംഘര്‍ഷം. മകളുടെ മുടിമുറിച്ചതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.സംഭവത്തില്‍ ഏറിയാട്, തിരുത്തിപ്പുറം സ്വദേശിനികള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു വീട്ടമ്മ മകളുമായി ബ്യൂട്ടിപാര്‍ലറില്‍ എത്തിയത്. എന്നാല്‍ ബ്യൂട്ടീഷന്‍ മുടി മുറിച്ചത് വീട്ടമ്മയ്‌ക്ക് ഇഷ്ടമായില്ല. ഇതോടെ പണം നല്‍കാന്‍ കഴിയില്ലെന്ന് വീട്ടമ്മ അറിയിക്കുകയായിരുന്നു. ഇതോടെ ബ്യൂട്ടീനും വീട്ടമ്മയും തമ്മില്‍ തര്‍ക്കം ആരംഭിച്ചു.നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട പരാതി പോലീസ് സ്‌റ്റേഷനിലുമെത്തി. ഇതോടെ ഇരുവരെയും പോലീസ് അദാലത്തിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നു.