X

അട്ടപ്പാടിയില്‍ ആദിവാസി നേതാവിനും പിതാവിനുമെതിരെ പോലീസ് അതിക്രമമെന്ന് പരാതി

അട്ടപ്പാടി :അട്ടപ്പാടിയില്‍ പോലീസ് അതിക്രമം. പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദിവാസി നേതാവിനെയും പിതാവിനെയും ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടു പോയതായി പരാതി.

സ്ഥലത്തെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ് മുരുകനെയും പിതാവിനെയും ആണ് പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. സമീപകാലത്ത് നടന്ന അടിപിടി കേസില്‍ ആണ് പോലീസിന്റെ നടപടി.

പോലീസ് വൈരാഗ്യം തീര്‍ക്കുകയാണ് എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ കൃത്യനിര്‍വഹണം നടത്തുന്നതില്‍ തടസ്സം ഉണ്ടായതാണ് സംഘര്‍ഷത്തിനിടയാക്കിയത് എന്നാണ് പോലീസിന്റെ പക്ഷം

Test User: