X

പോക്സോ പ്രതിക്ക് മരണം വരെ കഠിന തടവും 1.95 ലക്ഷം പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ബന്ധുവിന് മരണം വരെ കഠിന തടവും 1.95 ലക്ഷം രൂപ പിഴയും ശിക്ഷ.ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്മയോടൊപ്പം താമസിക്കുന്ന പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത മധ്യവയസ്കന് നാലു വകുപ്പുകളിലായി തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. 2016ല്‍ ആണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്. 2016 ഏപ്രില്‍ 23നും പിന്നീട് ജൂലൈ മാസത്തിലും പ്രതി അതിക്രമം ആവര്‍ത്തിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ശ്രീകണ്ഠപുരം സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്നത്തെ എസ്.ഐ പി.ബി. സജീവ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായ പി.കെ. സുധാകരനും സി.എ. അബ്ദുല്‍ റഹീമുമാണ് അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ വി.വി. ലതീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

webdesk12: