X

പൈപ്പ് ലൈന്‍ പാചകവാതകത്തിന്‍റെ വില കുറച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കൊച്ചി മുതല്‍ കാസര്‍കോട് വരെ പൈപ്പ് ലൈനിലൂടെ വിതരണം നടത്തുന്ന പാചകവാതകത്തിന്റെ വില കുറച്ചതായി കമ്ബനി അറിയിച്ചു. ഒരു സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിന് 59.83 രൂപയാണ് പുതുക്കിയ വില. നേരത്തേ നികുതിയടക്കം 65.08 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 5.25 രൂപയുടെ കുറവാണ് ബുധനാഴ്ച മുതല്‍ വരുത്തിയത്.

24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കമ്ബനിയുടെ കസ്റ്റമര്‍ കെയര്‍, മെയിന്റനന്‍സ് ടീം തടസ്സങ്ങള്‍ നേരിട്ടാല്‍ ഉടന്‍ പരിഹാരംകണ്ട് പാചകവാതക ലഭ്യത ഉറപ്പുവരുത്തും. ജില്ലയില്‍ ഉണ്ണികുളം പഞ്ചായത്തിലാണ് പാചകവാതക വിതരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഏപ്രിലോടെ കിനാലൂര്‍ കെ.എസ്.ഐ.ഡി.സി, പനങ്ങാട്, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷം അവസാനപാദത്തോടെ ചേവായൂര്‍, തളി, ഗരുഡന്‍കുളം, ബിലാത്തിക്കുളം, മാനാഞ്ചിറ, ദാവൂദ് ഭായ് കപ്പാസി റോഡ് എന്നിവിടങ്ങളില്‍ ഡി.ആര്‍.എസുകള്‍ സ്ഥാപിച്ച്‌ കോര്‍പറേഷന്‍ മേഖലയിലെ പാചകവാതക വിതരണ പദ്ധതികള്‍ക്ക് തുടക്കംകുറിക്കുമെന്ന് കമ്ബനി അറിയിച്ചു.

webdesk12: