മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ സിവില്‍ പോലിസ് ഓഫിസര്‍ രജിതയെ സ്ഥലം മാറ്റി.
വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തത്.ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത കൂട്ടക്കിയില്ല.പീന്നിട് മറ്റൊരു വനിത പോലിസ് ഉദ്യോഗസ്ഥ വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.